ഭക്ഷ്യവിഷബാധ: ഹോട്ടലിലെ വെള്ളം പരിശോധനക്കയച്ചു

തൃശൂർ: കഴിഞ്ഞ ദിവസം ഭക്ഷണത്തിൽനിന്ന് വിഷബാധയുണ്ടായ ഹോട്ടലിലെ വെള്ളം പരിശോധനക്കയച്ചു. പടിഞ്ഞാറേക്കോട്ട അൽ മദീന ഹോട്ടലിലെ വെള്ളത്തിന്‍റെ സാമ്പിളാണ്​ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ കാക്കനാട്ടെ റീജനൽ ലാബിലേക്ക്​ അയച്ചത്. കോർപറേഷന്‍റെ വെള്ളം പൈപ്പിൽനിന്ന് ടാങ്കിൽ ശേഖരിച്ചാണ്​ ഇവിടെ ഉപയോഗിക്കുന്നത്​. ചൊവ്വാഴ്ചയാണ് ഹോട്ടലിൽനിന്നുള്ള പൂരി മസാല കഴിച്ച് ആറുപേർ ആശുപത്രിയിലായത്. സമീപത്തെ ഒരു സ്ഥാപനത്തിലേക്ക് എത്തിച്ചുകൊടുത്ത ഭക്ഷണമാണ് ഛർദിയും വിറയലും ക്ഷീണവുമുണ്ടാക്കിയത്. ആശുപത്രിയിലായവരുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച എല്ലാവരെയും ഡിസ്ചാർജ് ചെയ്തു. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ ഹോട്ടൽ അടപ്പിച്ചിരിക്കുകയാണ്. പിഴയടപ്പിക്കലും ഉടമയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യലും ഉടനുണ്ടാവുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.