ഉൾക്കാടിറങ്ങി അവർ അക്ഷരമുറ്റത്തെത്തി

നിലമ്പൂർ: കാടുംമേടും ഇറങ്ങി അറിവിന്‍റെ ആദ‍്യക്ഷരം നുകരാൻ അവർ അക്ഷരമുറ്റത്തെത്തി. നിലമ്പൂർ ഉൾവനത്തിലെ ഊരുകളിൽനിന്നാണ് കുന്നിറങ്ങി അവരെത്തിയെത്. അധ‍്യാപകരുടെയും ഐ.ടി.ഡി.പി, കുടുംബശ്രീ മിഷൻ എന്നിവരുടെ സഹായത്തോടെയാണ് കാടിന്‍റെ മക്കൾ കാടിറങ്ങിയത്. പ്രാക്തന ഗോത്രവിഭാഗമായ ചോലനായ്ക്ക-കാട്ടുനായ്ക്ക കുടുംബങ്ങളിലെ കുട്ടികൾ താമസിച്ചുപഠിക്കുന്ന നിലമ്പൂർ വെളിയംതോട് ഐ.ജി.എം.എം.ആർ സ്കൂളിലാണ് നൂറോളം വിദ‍്യാർഥികൾ ആദ‍്യദിനം എത്തിയത്. നേരത്തേതന്നെ അധ‍്യാപകരും പട്ടികവർഗ വകുപ്പും ഉൾകാട്ടിലെ ഊരുകളിലെത്തി രക്ഷിതാക്കളെ കണ്ടിരുന്നു. സ്കൂളിലെത്തിയ കുട്ടികൾക്ക് സ്കൂൾ അധികൃതർ വർണാഭമായ സ്വീകരണമാണ് ഒരുക്കിയത്. ചെണ്ടമേളത്തോടെയുള്ള ഘോഷയാത്ര, മധുര വിതരണം എന്നിവ നടത്തി. വാർഡ് കൗൺസിലർ യു.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രധാനാധ‍്യാപകൻ സി. ബിജോയ് അധ‍്യക്ഷത വഹിച്ചു. Nbr Photo-4 IGMMR-ആശ്രമ വിദ‍്യാലയം ഐ.ജി.എം.എം.ആറിൽ എത്തിയ ഗോത്രവർഗ കുട്ടികൾക്ക് സ്കൂൾ അധികൃതരും ഐ.ടി.ഡി.പിയും നൽകിയ സ്വീകരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.