ഊർങ്ങാട്ടിരിക്ക് ഹാഷിൻ ജിത്തുവിലൂടെ സിവിൽ സർവിസ് തിളക്കം

ഊർങ്ങാട്ടിരി: സിവിൽ സർവിസിൽ 553ാം റാങ്ക് ലഭിച്ചതിന്‍റെ ആഹ്ലാദത്തിലാണ് ഊർങ്ങാട്ടിരി തെക്കുമുറി സ്വദേശി ഹാഷിൻ ജിത്തു. കെ.എസ്.ഇ.ബി എക്സിക്യൂട്ടവ് എൻജിനീയർ കടവത്ത് അബൂബക്കർ-പട്ടണത്ത് മഹറിൻ നിഷ ദമ്പതികളുടെ മകനായ ഹാഷിൻ ജിത്തു 2018 മുതൽ നാലുവർഷം നടത്തിയ പരിശ്രമത്തിനൊടുവിലാണ് നേട്ടം കൊയ്തത്. എൻജിനീയർ ആകണമെന്നതായിരുന്നു ചെറുപ്പം മുതലുള്ള ആഗ്രഹം. കോഴിക്കോട് എൻ.ഐ.ഐ.ടിയിൽനിന്ന് 2011-15 ബാച്ചിൽ ഇലക്ട്രോണിക് കമ്യൂണിക്കേഷൻ ബിരുദം നേടി. 2018ലാണ് ആദ്യമായി സിവിൽ സർവിസ് പരീക്ഷ എഴുതിയത്. അന്ന്​ പ്രിലിമിനറി പോലും പാസായില്ല. 2019ൽ പ്രിലിമിനറി കടന്നെങ്കിലും പ്രധാനപരീക്ഷയിൽ വിജയിച്ചില്ല. 2020 ൽ മുഴുവൻ പരീക്ഷകളും പാസായി അഭിമുഖത്തിൽ പങ്കെടുത്തെങ്കിലും റാങ്ക് ലിസ്റ്റിൽ ഇടം നേടാനായില്ല. നാലാമത്തെ പരിശ്രമത്തിൽ ലക്ഷ്യം പൂർത്തീകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന്​ ഹാഷിൻ ജിത്തു പറഞ്ഞു. രക്ഷിതാക്കളും കുടുംബാംഗങ്ങളുമടക്കം മുഴുവൻ പേരോടും നന്ദിയുണ്ട്​. ഡൽഹിയിലായിരുന്നു ആദ്യ പഠനം. പിന്നീട് വീട്ടിൽ നിന്നായി. ഐ.എ.എസ്​ കിട്ടുമോ എന്നറിയില്ല. ​ഐ.പി.എസോ ഐ.ആർ.എസോ കിട്ടുമെന്ന്​ പ്രതീക്ഷിക്കുന്നെന്നും ഹാഷിൻ ജിത്തു പറഞ്ഞു. അഷ്ഫാഖ്​ റിതു, അൻഫാസ് നുജൂം, ഹിശാം മുന്ന, അസീം ഹാദി എന്നിവർ സഹോദരങ്ങളാണ്. ME ARKD MPG CIVIL SERVICE WIN NEWS PHOTO: 553ാം റാങ്ക് ലഭിച്ച ഹാഷിൻ ജിത്തു മാതാപിതാക്കൾക്ക് മധുരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.