തിരുനാവായ: ചെന്നൈ പ്രവാസി സാംസ്കാരിക സംഘം തിരുനാവായയിലെ മാമാങ്ക സ്മാരകങ്ങൾ സന്ദർശിച്ചു. ചെന്നൈയിലെ പ്രശസ്തമായ ആശ്രയം സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിലുള്ള 55 അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. താഴത്തറ ചങ്ങമ്പള്ളി കളരിയിലെത്തിയ സംഘത്തെ ടൂറിസം കെയർടേക്കർ ചിറക്കൽ ഉമ്മറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. സന്ദർശനത്തിന് ശേഷം മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് ഹാളിൽ നടന്ന സ്വീകരണ സമ്മേളനം സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ അംഗം വിജയകുമാർ ഉദ്ഘാടനം ചെയ്തു. റി എക്കൗ പ്രസിഡന്‍റ് സി. കിളർ അധ്യക്ഷത വഹിച്ചു. ആശ്രയം പ്രസിഡന്‍റ് എം.കെ. ജനാർദനൻ, പി.എ. സുരേഷ് കുമാർ, കെ.ഡി. സന്തോഷ് കുമാർ, കെ.പി. അലവി, കെ.കെ. അബ്ദുൽ റസാഖ് ഹാജി, സിദ്ദീഖ് വെള്ളാടത്ത്, സി.വി. സുലൈമാൻ, വാഹിദ് പള്ളിയാലിൽ, ഹനീഫ കരിമ്പനക്കൽ, സൽമാൻ പല്ലാർ, കെ.പി. സാലിം, ഹക്കിം മാങ്കടവത്ത്, ഫോറസ്റ്റ് വാച്ചർ അയ്യപ്പൻ എന്നിവർ സംബന്ധിച്ചു. മാപ്പിള കവി ഫൈസൽ കന്മനത്തിന്റെ ഗാനാലാപനത്തോടെ തുടങ്ങിയ പരിപാടി ഇബ്രാഹിം തിരുനാവായയുടെയും ഫോക്ക് ലോർ അക്കാദമി മുൻ മെംബർ ജനാർദനൻ പുതുശ്ശേരിയുടെ നേതൃത്വത്തിൽ നടന്ന നാടൻ പാട്ടാലാപനത്തോടെയുമാണ് സമാപിച്ചത്. Photo. F No. A 15 ചെന്നൈ പ്രവാസി സാംസ്കാരിക സംഘം തിരുനാവായയിലെ മാമാങ്ക സ്മാരകമായ ചങ്ങമ്പള്ളി കളരിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.