കൽപകഞ്ചേരി: കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് 19ാം വാർഡിൽ അംഗൻവാടിക്ക് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിന് ഭൂഉടമകൾ സൗജന്യമായി സ്ഥലം നൽകി. കുണ്ടൻച്ചിന 114ാം നമ്പർ അംഗൻവാടിക്കായി മൂന്ന് സെന്റ് സ്ഥലമാണ് ഉടമകളായ പത്തൂർ മൂസ ഹാജി, തൈക്കാട്ട് ഗഫൂർ ഹാജി, ഓടയാപ്പുറത്ത് അബ്ദുൽ റഷീദ് എന്നിവർ നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. വഹീദ ആധാരം ഏറ്റുവാങ്ങി. വാർഡ് മെംബർ കല്ലൻ ഹൈദർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സാബിറ എടത്തടത്തിൽ, വാർഡ് അംഗം ഹസീന, ഐ.സി.ഡി.എസ് സൂപ്പർവൈസർ നാദിറ, കുറ്റിപ്പുറം സി.ഡി.പി ഒ. ബിന്ദുകുമാരി, കോട്ടയിൽ അബ്ദുൽ ലത്തീഫ് എന്നിവർ സംബന്ധിച്ചു. അംഗൻവാടി ടീച്ചർ നളിനി നന്ദി പറഞ്ഞു പടം അംഗൻവാടി കെട്ടിടം നിർമിക്കാൻ സൗജന്യമായി നൽകിയ ഭൂമിയുടെ ആധാരം കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. വഹീദ ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.