പുസ്തക വിതരണം നടത്തി

തിരൂർ: തിരൂർ നഗരസഭയിലെ 19-ാം വാർഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദയ സഹായ സമിതി 370 കുട്ടികൾക്ക്​ പുസ്തകവിതരണം ചെയ്തു. തിരൂർ വ്യാപാരി വ്യവസായി വൈസ് പ്രസിഡന്റ് മമ്മി ചെറുതോട്ടത്തിൽ ദയ സഹായ സമിതി മുഖ്യരക്ഷാധികാരി എ.വി. അബ്ദുൽ ലത്തീഫിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർമാരായ റസിയ ശാഫി, ശരീഫ് പൂഴിക്കൽ, ദയ സഹായ സമിതി പ്രസിഡന്റ് അലി മുളിയത്തിൽ, സെക്രട്ടറി കുഞ്ഞുട്ടി മുളിയത്തിൽ, ട്രഷറർ ഹഷ്കർ ചാലുപറമ്പിൽ, കുഞ്ഞാലൻകുട്ടി മുളിയത്തിൽ എന്നിവർ സംസാരിച്ചു. മുസ്തഫ, സൈതാലി, ഫാറൂഖ്, ആബിദ് തെണ്ടത്ത്, ഇഖ്ബാൽ, റാഷിദ്, കബീർ, സലീം എന്നിവർ നേതൃത്വം നൽകി. mw pustaka vitharanam : പുസ്തകങ്ങളുടെ വിതരണോദ്ഘാടനം വ്യാപാരി വ്യവസായി തിരൂർ വൈസ് പ്രസിഡന്റ് മമ്മി ചെറുതോട്ടത്തിൽ ദയ സഹായസമിതി മുഖ്യരക്ഷാധികാരി എ.വി. അബ്ദുൽ ലത്തീഫിന് നൽകി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.