രാജ്യറാണി എക്സ് പ്രസ്: ഹാൾട്ട് സ്റ്റേഷനുകളിൽ സ്റ്റോപ്പനുവദിച്ചു

രാജ്യറാണി എക്സ്പ്രസ്: ഹാൾട്ട് സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിച്ചു ഷൊർണൂർ: കൊച്ചുവേളി-രാജ്യറാണി എക്സ്പ്രസിന് ഹാൾട്ട് സ്റ്റേഷനുകളിൽ നേരത്തേ നിർത്തലാക്കിയിരുന്ന സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചു. മേയ് 30 മുതലാണ് പുതിയ സ്റ്റോപ്പുകളനുവദിച്ച് ഉത്തരവായത്‌. പുലർച്ച ഷൊർണൂരിലെത്തി നിലമ്പൂരിലേക്ക് യാത്ര തുടരുന്ന ട്രെയിനിന് വല്ലപ്പുഴ (4.05), ചെറുകര (4.15), പട്ടിക്കാട് (4.35), മേലാറ്റൂർ (4.45), തുവ്വൂർ (4.50) എന്നിവിടങ്ങളിലും രാത്രി ഷൊർണൂരിലേക്ക് യാത്ര തിരിക്കുന്ന ട്രെയിനിന് തുവ്വൂർ (9.50), മേലാറ്റൂർ (9.55), പട്ടിക്കാട് (10.05), ചെറുകര (10.35), വല്ലപ്പുഴ (10.50) എന്നിവിടങ്ങളിലുമാണ് സ്റ്റോപ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.