ഡോ. മുസ്തഫ കമാൽ പാഷ: തിരൂരങ്ങാടിയുടെ ബഹുമുഖ പ്രതിഭ

തിരൂരങ്ങാടി: ഒരുനാടിന്റെ വളർച്ച വിദ്യാഭ്യാസ- സാംസ്കാരിക മുന്നേറ്റത്തിലൂടെയാണെന്ന് തിരിച്ചറിയുകയും അത്​ സ്വയം തെളിയിക്കുകയും ചെയ്ത വ്യക്തിയാണ് ഡോ. മുസ്തഫ കമാൽ പാഷ. കാലിക്കറ്റ്‌ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ ചരിത്രവിഭാഗം മേധാവിയായിരുന്നു. ഒരുപാട് വിദ്യാർഥികൾക്ക് അറിവ് പകർന്ന അദ്ദേഹം ചരിത്രപഠനത്തിനായി ജീവിതം മാറ്റിവെച്ചു. തിരൂരങ്ങാടി പ്രദേശത്തെ ആദ്യകാല ജമാഅത്തെ ഇസ്​ലാമി പ്രവർത്തകനും പ്രദേശത്തെ മലബാർ സെൻട്രൽ സ്കൂളിന്റെ സ്ഥാപകാംഗവുമാണ്​. ഇസ്​ലാമിക പ്രബോധന പ്രവർത്തനങ്ങളിൽ തന്റേതായ വഴിവെട്ടിയ അദ്ദേഹം നിരവധി പേർക്ക് ചരിത്രാന്വേഷണ പ്രേരണ നൽകി. ടി.കെ. അബ്ദുറസാഖ് സുല്ലമിയോടൊപ്പം നിരവധി രാജ്യങ്ങൾ സഞ്ചരിച്ച് അവിടങ്ങളിലെ മത, ഭാഷ, സംസ്കാരിക ജീവിതരീതികൾ പകർത്തി. പി.എസ്.എം.ഒ കോളജിലെ ചരിത്രപഠനത്തിന് പുതിയ കാൽവെപ്പ് നൽകിയ അദ്ദേഹം പല വിദ്യാഭ്യാസ പുനരുദ്ധാരണ പ്രക്രിയകൾക്കും ചാലകശക്തിയായി. പഠനകാല ശേഷം തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ അധ്യാപകനായത് മുതൽ അദ്ദേഹം തിരൂരങ്ങാടിക്കാരനായി മേഖലയിലെ സാമൂഹിക പ്രവർത്തികളിൽ മുൻപന്തിയിൽ നിന്നു. അവസാന കാലത്ത് അക്യുപങ്​ച​ർ ചികിത്സയിലും കൈവെച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.