രണ്ട് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

കുന്നംകുളം: രണ്ടു കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ കുന്നംകുളം എക്സൈസ് സംഘം പിടികൂടി. കൂനംമൂച്ചി പടിക്കപറമ്പിൽ വീട്ടിൽ ഷുക്കൂർ (25), ചാവക്കാട് തൈക്കാട് തൊമ്മിൽ വീട്ടിൽ ശ്രീജിത്ത് (25) എന്നിവരെയാണ് കുന്നംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലർച്ചെ ആളൂർ ക്രിസ്ത്യൻ പള്ളിക്ക് സമീപം വാഹന പരിശോധന നടത്തുന്നതിനിടയിൽ ബൈക്കിൽ വരുകയായിരുന്ന രണ്ടു യുവാക്കൾ കൈ കാണിച്ചു നിർത്താതെ പോവുകയായിരുന്നു. ഇവരെ പിന്തുടർന്ന് കേച്ചേരി യു.പി സ്കൂളിന് സമീപത്തുനിന്നാണ്​ എക്സൈസ് സംഘം പിടികൂടിയത്​. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതികളിൽ നിന്ന്​ രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു. യുവാക്കളെ കോടതിയിൽ ഹാജരാക്കി. tcckkm 1 കഞ്ചാവുമായി പിടിയിലായ രണ്ടംഗ സംഘം എക്സൈസ് സംഘത്തോടൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.