കമാൽ പാഷ: കർമനിരതനായ പണ്ഡിതൻ -സമദാനി എം.പി

മലപ്പുറം: നിരന്തരം കർമനിരതനായ പണ്ഡിതന്‍റെ ജീവിതമായിരുന്നു പ്രഫ. കമാൽ പാഷയുടേതെന്ന്​ ഡോ. എം.പി. അബ്​ദുസ്സമദ്​ സമദാനി എം.പി. അധ‍്യാപനവും രചനകളുമായി ആയുസ്സ് മുഴുവൻ അദ്ദേഹം സേവന പ്രവർത്തനങ്ങളിൽ മുഴുകി. ചരിത്രം, ശാസ്ത്രം, മതം തുടങ്ങിയ മേഖലകളിൽ ഒന്നുപോലും അദ്ദേഹത്തിന് അന്യമായിരുന്നില്ല. ചരിത്ര അധ്യാപകൻ, ചരിത്ര പണ്ഡിതൻ എന്നീ നിലകളിൽ കൂടുതൽ പ്രശസ്തനായ പാഷ ചരിത്രരംഗത്തെ പഠനഗവേഷണങ്ങൾക്ക് അമൂല്യമായ സംഭാവനകൾ നൽകുകയുണ്ടായി -അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.