എടപ്പാൾ: എസ്.ഡി.പി.ഐ തവനൂർ മണ്ഡലം ഓഫിസ് ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലിന് സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് 'ബി.ജെ.പി വംശഹത്യ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല' എന്ന പ്രമേയത്തിൽ സംസ്ഥാന കമ്മിറ്റി കാമ്പയിന്‍റെ ഭാഗമായി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന റാലിയും പൊതുസമ്മേളനവും എടപ്പാളിൽ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പുതുതായി പാർട്ടിയിലേക്ക് വന്നവർക്ക് സ്വീകരണം നൽകും. ജില്ല പ്രസിഡന്റ് ഡോ. സി.എച്ച്. അശ്റഫ്, സെക്രട്ടറി മുർശിദ് ശമീം, മണ്ഡലം നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. അബ്ദുള്ളക്കുട്ടി തിരുത്തി, ഹംസ വട്ടംകുളം, സലീം ചേകനൂർ, യാസർ നരിപ്പറമ്പ്, സഫ്വാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.