തേഞ്ഞിപ്പലം: സംസ്ഥാന സർക്കാറിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ സ്റ്റാഫ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ കരിദിനം ആചരിച്ചു. എൻ.പി.എസ് പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ അനുവദിക്കുക, മെഡിസെപ് നടപ്പാക്കുക, തനതു ഫണ്ടിലെ കടുംവെട്ട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. യൂനിവേഴ്സിറ്റിയിൽ ആറിടത്തായി പ്രതിഷേധ കൂട്ടായ്മ നടത്തി. ഭരണ കാര്യാലയത്തിൽ കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ഉന്നതാധികാര സമിതി അംഗം ടി.പി. ദാമോദരൻ അധ്യക്ഷത വഹിച്ചു. ഡോ. മിനിമോൾ സംസാരിച്ചു. അരുൺകുമാർ സ്വാഗതവും പ്രേമരാജൻ നന്ദിയും പറഞ്ഞു. പരീക്ഷ ഭവനിൽ കുസോ പ്രസിഡൻറ് കെ.എഫ്. മനോജ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സ്വപ്ന അധ്യക്ഷത വഹിച്ചു. ഡോ. സീമ സ്വാഗതവും ഷാജി വെള്ളേരി നന്ദിയും പറഞ്ഞു. മറ്റു സ്ഥലങ്ങളിൽ ഉന്നതാധികാര സമിതി അംഗം വിജയകുമാർ, ഹൈപവർ അംഗം ഇബ്രാഹിം, വി.ജി. ജയപ്രകാശൻ, പ്രവീൺ എന്നിവർ ഉദ്‌ഘാടനം ചെയ്തു. പടം.MT VLKN 3 കാലിക്കറ്റ് സർവകലാശാലയിൽ കരിദിനാചരണത്തിന്റെ ഭാഗമായി ജീവനക്കാർ നടത്തിയ പ്രതിഷേധം കെ.എഫ്. മനോജ് ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.