നാട്ടുവൈദ‍്യന്‍റെ കൊലപാതകം: പ്രതികൾക്ക് സഹായം നൽകിയ ബേക്കറി ഉടമ അറസ്റ്റിൽ

മുഖ‍്യപ്രതിയുടെ ബന്ധുവാണ് പിടിയിലായത്​ നിലമ്പൂർ: മൈസൂരുവിലെ നാട്ടുവൈദ‍്യൻ ഷാബാ ശെരീഫിന്‍റെ കൊലപാതകത്തിൽ ഒളിവിൽ പോയ കൂട്ടുപ്രതികൾക്ക് സാമ്പത്തികസഹായം നൽകിയ നിലമ്പൂരിലെ ബേക്കറി ഉടമ അറസ്റ്റിൽ. ചന്തക്കുന്ന് വൃന്ദാവനം കൈപ്പഞ്ചേരി സുനിലാണ്​ (40) അറസ്റ്റിലായത്. ചന്തക്കുന്നിൽ ബേക്കറി നടത്തുന്ന ഇയാൾ എസ്.ഡി.പി.ഐ പ്രവർത്തകനാണ്. കേസിലെ മുഖ‍്യപ്രതി ഷൈബിൻ അഷ്​റഫിന്‍റെ ബന്ധുവാണ് സുനിൽ. ഒളിവിൽ പോയ അഞ്ച് പ്രതികൾ കോയമ്പത്തൂരിൽ നിന്ന്​ പല നമ്പറുകളിലായി ഇയാളെ ഫോണിൽ നിരന്തരം ബന്ധപ്പെടുകയും ഒന്നര ലക്ഷം രൂപ ആവശ‍്യപ്പെടുകയും ചെയ്തിരുന്നു. സുനിൽ മറ്റൊരാളുമൊത്ത് കാറിൽ കോയമ്പത്തൂരിലെത്തി എ.ടി.എമ്മിൽ നിന്ന് അര ലക്ഷം രൂപ പിൻവലിച്ച് ഒളിവിൽ കഴിയുന്ന അജ്മലിന് നൽകി. പിന്നീട് പ്രതികളിലൊരാളായ ഫാസിലിന്‍റെ അക്കൗണ്ടിലേക്കും അര ലക്ഷം നൽകി. ഈ പണം ഡിണ്ടിഗല്ലിൽ നിന്ന്​ എ.ടി.എം വഴി മറ്റൊരാളുടെ സഹായത്തോടെ ഫാസിൽ പിൻവലിച്ചു. മുഖ‍്യപ്രതി ഷൈബിൻ അഷ്​റഫ് പിടിക്കപ്പെട്ടതോടെ ഒളിവിൽ പോയ അഞ്ച്​ കൂട്ടുപ്രതികളും നിലമ്പൂരിൽ ഒത്തുകൂടുകയും ഷൈബിനെ റിമാൻഡ്​ ചെയ്തതോടെ ഒളിവിൽ പോവുകയുമാണുണ്ടായത്. ഷൈബിനുമായി തെളിവെടുപ്പ് നടത്തിയ സമയത്ത് പൊലീസ് സുനിലിന്‍റെ ചന്തക്കുന്നിലെ ബേക്കറിയിലും എത്തിയിരുന്നു. വിവരങ്ങൾ ആരാഞ്ഞിട്ടും ഒളിവിൽ പോയവരെക്കുറിച്ച് സുനിൽ പൊലീസിന് വിവരം നൽകിയില്ല. വൈദ‍്യന്‍റെ കൊലപാതകവിവരം ഇയാൾക്ക് അറിവുണ്ടായിരുന്നോയെന്നും സഹായിയായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. mpg Nbr Mardar News Photo- 1 സുനിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.