കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസിന്റെ സ്വര്‍ണവേട്ട തുടരുന്നു. എയര്‍ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ ഒന്നര കോടി വിലയുള്ള സ്വര്‍ണമിശ്രിതവുമായി യാത്രികനെ പിടികൂടി. ബഹ്‌റൈനില്‍നിന്ന് എത്തിയ ബാലുശ്ശേരി സ്വദേശി അബ്ദുസ്സലാമാണ് (40) പിടിയിലായത്. ഇയാളില്‍നിന്ന് 2.791 കിലോ സ്വര്‍ണം പിടികൂടി. മിശ്രിതരൂപത്തിലെ 2018 ഗ്രാം സ്വര്‍ണം പ്ലാസ്റ്റിക് കവറിലാക്കിയ ശേഷം തുണികൊണ്ടുള്ള ബെല്‍റ്റിനുള്ളിൽ ഒളിപ്പിച്ച് അരയില്‍ കെട്ടിവെച്ച രൂപത്തിലും മിശ്രിതരൂപത്തിലെ 774 ഗ്രാം സ്വര്‍ണം മൂന്ന് ക്യാപ്‌സൂളാക്കി ശരീരത്തിനകത്തുമായാണ് കടത്താന്‍ ശ്രമിച്ചത്. എയര്‍ കസ്റ്റംസ് പരിശോധന അതിജീവിച്ചെങ്കിലും ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പുറത്തു നിന്ന് പൊലീസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. ഇയാളെ തുടരന്വേഷണത്തിന് എയര്‍ കസ്റ്റംസിന് കൈമാറും. സ്വര്‍ണക്കടത്ത് സംബന്ധിച്ച തുടരന്വേഷണം ഊര്‍ജിതമാക്കുമെന്ന് കരിപ്പൂര്‍ പൊലീസ് അറിയിച്ചു. mpg kdy 1 gold: അബ്ദുസ്സലാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.