യാത്രയയപ്പ് നൽകി

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിൽനിന്ന് വിരമിക്കുന്ന ഡെപ്യൂട്ടി സെക്രട്ടറി കെ.കെ. രാജൻ, തൃശൂർ ഗ്രൂപ് അസി. കമീഷണർ എം.ജി. ജഗദീഷ്, വടക്കുംനാഥ ക്ഷേത്രത്തിൽനിന്ന് വിരമിക്കുന്ന പി. രാജൻ മാരാർ, വി. ഉണ്ണികൃഷ്ണൻ എന്നിവർക്ക് വടക്കുംനാഥ ക്ഷേത്ര ഉപദേശക സമിതി . വടക്കുംനാഥ ദേവസ്വം ഓഫിസിൽ നടന്ന ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ അധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് അംഗം എം.ജി. നാരായണൻ സംസാരിച്ചു. സമിതി സെക്രട്ടറി ടി.ആർ. ഹരിഹരൻ സ്വാഗതവും ദേവസ്വം മാനേജർ പി. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. വിരമിക്കുന്നവർക്ക് സമിതിയുടെ ഉപഹാരം എം.ജി. നാരായണൻ സമ്മാനിച്ചു. ദേവസ്വം പ്രസിഡന്റ് പൊന്നാട അണിയിച്ചു. സമിതി പ്രസിഡന്റ് പങ്കജാക്ഷൻ, വൈസ് പ്രസിഡന്റ് അഭിലാഷ്, ട്രഷറർ രാമകൃഷ്ണൻ, മറ്റു സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.