വഴിക്കടവ്: പഞ്ചായത്തിലൂടെ ഒഴുകുന്ന കാരക്കോടൻ പുഴയുടെ കൈയേറ്റം ഒഴിപ്പിക്കണമെന്നും പുഴയിലേക്ക് ഒഴുക്കുന്ന ശുചിമുറി മാലിന‍്യം ഉൾപ്പെടെ തടയാൻ നടപടി ഉണ്ടാകണമെന്നും പഞ്ചായത്ത് അങ്ങാടി കോൺഗ്രസ് കമ്മിറ്റി ആവശ‍്യപ്പെട്ടു. നിരവധി കിണറുകളാണ് പുഴയുടെ ഓരത്തുള്ളത്. പുഴയിലേക്ക് വ‍്യാപകമായി ഒഴുക്കിവിടുന്ന മാലിന‍്യം ആരോഗ‍്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. പ്രളയത്തിനുശേഷം പുഴയിൽ അടിഞ്ഞുകിടക്കുന്ന എക്കൽ മണ്ണും മാലിന‍്യങ്ങളും നീക്കം ചെയ്ത് വിസ്തൃതിയും ആഴവും വർധിപ്പിക്കണമെന്നും സംഘടന ആവശ‍്യപ്പെട്ടു. പി.ടി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. സുനീർ മണൽപാടം, അസീസ് പാറപ്പുറം, മുജീബ് കെട്ടുങ്ങൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.