പെരിന്തൽമണ്ണ: ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെയും സംസ്ഥാന സർക്കാറിന്‍റെയും 'ആർദ്രം' പദ്ധതിയുടേയും ഭാഗമായി ആരംഭിച്ച എരവിമംഗലം ആരോഗ്യ കേന്ദ്രത്തിൽ വേണ്ട ഡോക്ടർമാരില്ലാത്തതിനാൽ പ്രവർത്തനം താളം തെറ്റുന്നു. എൻ.എച്ച്.എം പദ്ധതിയിൽ ഇവിടെ മൂന്നു ഡോക്ടർമാരെയും മൂന്ന് ജെ.പി.എച്ച്.എൻമാരെയും നിയമിച്ചിരുന്നു. ഒരു ഡോക്ടർ ഏതാനും മാസങ്ങൾ മുമ്പ് സേവനം നിർത്തി. മുഴുവൻ സമയവും കേന്ദ്രം പ്രവർത്തിക്കത്തതിനാലും ഒ.പികൾ വ്യവസ്ഥാപിതമായി നടക്കാത്തതിനാലും പ്രദേശവാസികൾക്ക് ആരോഗ്യ കേന്ദ്രം പൂർണമായി ഉപകാരപ്പെടാത്ത സ്ഥിതിയുണ്ട്. നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലേയും സാധരണക്കാർ ആശ്രയിക്കുന്ന ഈ ആരോഗ്യ കേന്ദ്രത്തിൽ ഈ മാസം ജനറൽ മെഡിസിൻ വിഭാഗത്തിൽ രാവിലെ ഒരു ദിവസവും വൈകീട്ട് നാലോ അഞ്ചോ ദിവസവും മാത്രമാണ് ഡോക്ടറുടെ സേവനം ലഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഒരു ഡോക്ടർ പോവുകയും മറ്റൊരു ഡോക്ടർ അവധിയെടുക്കുകയും ചെയ്തതാണ് കാരണം. പെരിന്തൽമണ്ണ ജില്ല ആശുപത്രിയല്ലാതെ നഗരസഭയിൽ പ്രാഥമികാരോഗ്യ സേവനത്തിന് വേറെ കേന്ദ്രങ്ങളില്ല. പ്രതിരോധ കുത്തിവെപ്പിന് പുറമെ ഒ.പികൾ മുടങ്ങാതെ നടക്കാൻ വേണ്ട ഡോക്ടർമാരെ നിയമിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.