പൂക്കോട്ടുംപാടം: മലയോര പാത നിർമാണം നടക്കുന്ന പൂക്കോട്ടുംപാടത്തെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പൊലീസോ ഹോംഗാർഡോ എത്തിയില്ല. പഞ്ചായത്ത് അംഗം റോഡിൽ ഇറങ്ങി ഗതാഗത നിയന്ത്രണം ഏറ്റെടുത്തു. പൂക്കോട്ടുംപാടം പട്ടണമധ്യത്തിൽ ഓവുപാലം നിർമാണം നടക്കുന്നതിനാൽ ഗതാഗതം ഭാഗികമാക്കി യതോടെ കുരുക്ക് രൂക്ഷമാണ്. ഗതാഗത നിയന്ത്രണത്തിന് പൊലീസോ ഹോം ഗാർഡോ പൊലീസ് വളന്‍റിയർമാരോ എത്തിയില്ല. കുരുക്ക് മുറുകിയതോടെയാണ് ഇതുവഴി വന്ന പഞ്ചായത്ത് അംഗം നിഷാദ് പൊട്ടേങ്ങൽ ഗതാഗത നിയന്ത്രണം ഏറ്റെടുത്തത്. കഴിഞ്ഞദിവസവും വൈകീട്ട് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചിട്ടും പൊലീസ് എത്താത്തതിനെ തുടർന്ന് പ്രതിഷേധം ഉയർന്നിരുന്നു. നിയമപാലകർ ഗതാഗത നിയന്ത്രണം കൈയൊഴിഞ്ഞതോടെ അങ്ങാടിയിലെ ടാക്സി-ഓട്ടോ തൊഴിലാളികൾ റോഡിൽ ഇറങ്ങി ഗതാഗതം നിയന്ത്രിക്കേണ്ട അവസ്ഥയാണ്. ppm3 പൂക്കോട്ടുംപാടത്ത് ഗ്രാമപഞ്ചായത്ത് അംഗം നിഷാദ് പൊട്ടേങ്ങൽ ഗതാഗതം നിയന്ത്രിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.