പൊന്നാനി: തൃശൂർ-പൊന്നാനി കോൾ മേഖലയിലെ രണ്ടാംഘട്ട വികസനത്തിന് ശ്രമങ്ങൾ ആരംഭിച്ചതായി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പൊന്നാനിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊന്നാനി തുറമുഖത്തിന്‍റെ കാര്യത്തിൽ കേന്ദ്രസർക്കാറിന്‍റെ ശ്രദ്ധ പതിപ്പിക്കും. തുറമുഖത്തിന്‍റെ കാര്യത്തിൽ ചലനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. ടൂറിസം മേഖലയിൽ വൻ സാധ്യതകളാണ് നിലനിൽക്കുന്നത്. കൂടുതൽ പദ്ധതികൾ നടപ്പാക്കുന്നതിന് ശ്രമിക്കും. പൊന്നാനിയിൽ ആരംഭിക്കുന്ന മറൈൻ മ്യൂസിയത്തിന്‍റെ കാര്യത്തിൽ വലിയ അലംഭാവമാണ് തുടരുന്നത്. പദ്ധതി മറൈൻ മ്യൂസിയമായി തന്നെ നടപ്പാക്കും. കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിന് ആതവനാട് ഭാഗത്ത് ഭൂമി പരിഗണനയിലുണ്ടെന്നും എം.പി പറഞ്ഞു. പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ മാധ്യമ പുരസ്കാരം നേടിയ മാധ്യമം ലേഖകൻ പി.പി. നൗഷാദിനുള്ള പൊന്നാനി പ്രസ് ക്ലബിന്‍റെ ആദരം എം.പി കൈമാറി. പ്രസ് ക്ലബ് സെക്രട്ടറി ജിബീഷ് വൈലിപ്പാട്ട്, സക്കരിയ്യ പൊന്നാനി, രാജേഷ് തണ്ടിലം, കെ.വി. നദീർ എന്നിവർ സംസാരിച്ചു MP PNN 5 പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ മാധ്യമ പുരസ്കാരം നേടിയ പി.പി. നൗഷാദിനുള്ള പ്രസ് ക്ലബിന്‍റെ ആദരം ഇ.ടി. മുഹമ്മദ് ബഷീർ എം.പി കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.