പൊന്നാനി താലൂക്കിൽ കടലാക്രമണ ഭീതിയിൽ തീരദേശം

പൊന്നാനി: കടലാക്രമണ സാധ്യത നിലനിൽക്കുന്ന പൊന്നാനി താലൂക്കിൽ തീരവാസികൾ ഭീതിയിൽ. വേലിയേറ്റ സമയങ്ങളിൽ ശക്തമായ തിരയാണ് അടിക്കുന്നത്. ഇതോടെ പാലപ്പെട്ടി, വെളിയങ്കോട് മേഖലകളിലെ 200ഓളം കുടുംബങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകി. മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കടലിലിറങ്ങരുതെന്നാണ് നിർദേശം. ബോട്ടുകൾ കഴിഞ്ഞദിവസം കരയിലെത്തിയിരുന്നു. രാവിലെ 11 മുതൽ ഉച്ചക്ക് രണ്ട് വരെയും രാത്രി 10.30 മുതൽ അർധരാത്രി വരെയും ശക്തമായ തിരമാലക്ക് സാധ്യയുണ്ടെന്നാണ് മുന്നറിയിപ്പ്. ട്രോളിങ് നിരോധനത്തിന് ആഴ്ചകൾ മാത്രം നിലനിൽക്കെ അപ്രതീക്ഷിതമായി എത്തിയ കാലാവസ്ഥ മാറ്റത്തിൽ കടലിലിറങ്ങാനാവാതെ പ്രയാസത്തിലായിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചതോടെ മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. Photo: MP PNN6 പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടുകൾ കരക്കടുപ്പിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.