മിന്നലേറ്റ് മരിച്ച ഗൃഹനാഥന്റെ കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കി കീഴാറ്റൂർ: ഇടിമിന്നലേറ്റ് മരിച്ച ഗൃഹനാഥന്റെ കുടുംബത്തിന് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും നാട്ടുകാരുടെയും കൂട്ടായ്മയില്‍ വീട് നിര്‍മിച്ചുനല്‍കി. കീഴാറ്റൂര്‍ ചെമ്മന്തട്ടയിലെ ആറ്റുമല നാരായണന്റെ കുടുംബത്തിനാണ് സ്‌നേഹഭവനം നല്‍കിയത്. വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുംമുമ്പ് കഴിഞ്ഞ ഒക്ടോബറിലാണ് നാരായണൻ മരിച്ചത്. നാരായണന്റെ മരണത്തോടെ ഭാര്യയും രണ്ടു കുട്ടികളും ഉൾപ്പെടുന്ന കുടുംബത്തിന് സുരക്ഷിതമായ വീട് നിര്‍മിച്ചുനല്‍കുക എന്ന ദൗത്യം കോണ്‍ഗ്രസ് കീഴാറ്റൂര്‍ മണ്ഡലം കമ്മിറ്റിയും നാട്ടുകാരും ഏറ്റെടുക്കുകയായിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയതൊടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വനജ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. മുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷ ബിന്ദു വടക്കേകോട്ട, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക, ഭവന നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണന്‍, കണ്‍വീനര്‍ ഒ. വേലായുധന്‍, ട്രഷറര്‍ ഗോപി പറപ്പൂര്‍, അഡ്വ. ബെന്നി തോമസ്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ടി. അബ്ദുള്ള, കെ.വി. പത്മനാഭന്‍, മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.