ഹജ്ജ്-ഉംറ ക്യു.ആര്‍ കോഡ് പതിപ്പ് പ്രകാശനം

മലപ്പുറം: 'ഹജ്ജ്-ഉംറ: ചരിത്രം, അനുഭവം' ശീര്‍ഷകത്തില്‍ മഅ്​ദിന്‍ ദഅ്​വ കോളജ് ലെക്ചറര്‍ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ എഴുതിയ പുസ്തകത്തിന്‍റെ ക്യു.ആര്‍ കോഡ് പതിപ്പ് കേരള ഹജ്ജ് അസി. സെക്രട്ടറി എൻ. മുഹമ്മദ് അലി പ്രകാശനം ചെയ്തു. സമസ്ത ജില്ല സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി അധ്യക്ഷത വഹിച്ചു. മഅ്​ദിന്‍ പബ്ലിക്കേഷന്‍സ് വിഭാഗമായ ഉറവയാണ് പ്രസാധകര്‍. മഅ്​ദിന്‍ അക്കാദമി ജനറല്‍ സെക്രട്ടറി പരി മാനുപ്പ ഹാജി, മാനേജര്‍ ദുല്‍ഫുഖാര്‍ അലി സഖാഫി, അക്കാദമിക് ഡയറക്ടര്‍ മുഹമ്മദ് നൗഫല്‍ കോഡൂര്‍, ഹജ്ജ് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി സിദ്ദീഖ് പുല്ലാര, ബദ്റുദ്ദീന്‍ കോഡൂര്‍, അഫ്സല്‍ അദനി കുഴിയംപറമ്പ്, മുഹമ്മദ് അലി ശിഹാബ് അദനി എരഞ്ഞിമാവ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.