മഞ്ചേരി: 'സമ്മർ പെഡിക്കോൺ കേരള-2022' മുൻ ദേശീയ പ്രസിഡന്റ് ഡോ. സച്ചിദാനന്ദ കമ്മത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. എം. വിജയകുമാർ അധ്യക്ഷത വഹിച്ചു. മുൻ ദേശീയ പ്രസിഡന്റ് ഡോ. ടി.യു. സുകുമാരൻ സുവനീർ പ്രകാശനം ചെയ്തു. ഡോ. ഒ. ജോസ്, ഡോ. ടി.പി. ജയരാമൻ, ഡോ. അനന്തകേശവൻ, ഡോ. ജോണി സെബാസ്റ്റ്യൻ, ഡോ. ഐ. റിയാസ്, ഡോ. ഗോപീകൃഷ്ണൻ, ഡോ. അക്ബർ സാദിഖ്, ഡോ. ജുമാൻ, ഡോ.കെ.കെ. ജോഷി, ഡോ. ഷിബു കിഴക്കാത്ര എന്നിവർ സംസാരിച്ചു. ഡോ. ജീസൻ സി. ഉണ്ണി (കൊച്ചി), ഡോ. എം. വിജയകുമാർ (കോഴിക്കോട്), ഡോ. നാഗഭൂഷണ (മധുര), ഡോ. ടി.യു. സുകുമാരൻ (തിരുവല്ല), ഡോ. ബാലശങ്കർ (ബംഗളൂരു), ഡോ.എ. റിയാസ് (കോഴിക്കോട്), ഡോ. മുഹമ്മദ് കുഞ്ഞു (തിരുവനന്തപുരം), ഡോ. വി.ടി. അജിത് കുമാർ (കോഴിക്കോട്), ഡോ.കെ.കെ. ജോഷി (മഞ്ചേരി) തുടങ്ങിയവർ പ്രബന്ധം അവതരിപ്പിച്ചു. ഇരുനൂറോളം ഡോക്ടർമാർ പങ്കെടുത്തു. 12 വയസ്സിന് മുകളിൽ കോവിഡ് വാക്സിൻ നൽകുന്നത് രോഗവ്യാപനം തടയാൻ സഹായിക്കുമെന്നും മിസ്ക് എന്ന സങ്കീർണ അവസ്ഥ വാക്സിനെടുത്ത കുട്ടികളിൽ താരതമ്യേന വളരെ കുറവാണെന്നും സമ്മേളനത്തിൽ അഭിപ്രായമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.