പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരൻ ആലത്തൂർ പള്ളിപ്പറമ്പ് ദാറുസ്സലാം വീട്ടിൽ ബാവയുമായി അന്വേഷകസംഘം തെളിവെടുത്തു. ആലത്തൂരിലെ വീട്ടിലും ഗൂഢാലോചന നടന്ന നഗരത്തിലെ ഷവർമ കോർട്ടിലുമാണ് തെളിവെടുത്തത്. ചോദ്യം ചെയ്യലിനുശേഷം വെള്ളിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും. ആലത്തൂർ ജി.എം എൽ.പി സ്കൂളിലെ അധ്യാപകനായ ഇയാൾ പോപുലർ ഫ്രണ്ട് പുതുനഗരം ഡിവിഷൻ പ്രസിഡന്‍റായിരുന്നു. നവംബർ 15ന് സഞ്ജിത്തിന്റെ കൊലപാതകത്തിനുശേഷം ഒളിവിൽപോയ ബാവയെ ഈ മാസം ആറിനാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഏപ്രിലിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സർവിസിൽനിന്ന് പുറത്താക്കിയിരുന്നു. കേസിൽ 20 പ്രതികളാണുള്ളത്. 12 പ്രതികളെ പിടികൂടി. എട്ട് പ്രതികൾ ഒളിവിലാണ്. നവംബർ 15നാണ് പാലക്കാട് മെഡിക്കൽ കോളജിനുസമീപം ഭാര്യയുമൊത്ത് ബൈക്കിൽ സഞ്ചരിച്ച സഞ്ജിത്തിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഒരാഴ്ചക്കകംതന്നെ പ്രതികളിൽ ചിലരെ പിടികൂടി. കൂടുതൽ പ്രതികൾക്കായി പിന്നീട് ലൂക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നേതൃത്വത്തിൽ 34 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.