1. ഓമശ്ശേരി ടൗണിലെ കടയിൽ കയറിയ കാട്ടുപന്നിയെ വെടിവെക്കുന്നു. 2. വെടിയേറ്റ കാട്ടുപന്നി

പട്ടാപ്പകൽ കടയിലെത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

ഓ​മ​ശ്ശേ​രി: ക​ട​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ന്നു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 5.15നാ​ണ് സം​ഭ​വം. താ​ഴെ ഓ​മ​ശ്ശേ​രി​യി​ലെ ടൂ​ൾ മാ​ർ​ട്ടി​ലാ​ണ് പ​ന്നി ക​യ​റി​യ​ത്. ക​ട​യു​ട​മ മു​യ​ല്‍വീ​ട്ടി​ല്‍ അ​ജീ​ഷ് ഖാ​ന്‍ ക​ട​യി​ലു​ണ്ടാ​യി​രു​ന്നു. കാ​ഷ് കൗ​ണ്ട​റി​ന് മു​ക​ളി​ലൂ​ടെ ചാ​ടി​ര​ക്ഷ​പ്പെ​ട്ടു. പെ​ട്ടെ​ന്ന് ക​ട​യു​ടെ ഷ​ട്ട​ര്‍ താ​ഴ്ത്തി. ഇ​തോ​ടെ പ​ന്നി ക​ട​ക്കു​ള്ളി​ൽ​പെ​ട്ടു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​അ​ബ്ദു​ന്നാ​സ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ടു. തു​ട​ർ​ന്ന് താ​മ​ര​ശ്ശേ​രി​യി​ൽ​നി​ന്നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ന്നി​യെ കൊ​ല്ലാ​ന്‍ എം ​പാ​ന​ല്‍ ഷൂ​ട്ട​റെ നി​യോ​ഗി​ച്ചു. ഷൂ​ട്ട​ര്‍ ത​ങ്ക​ച്ച​ന്‍ കു​ന്നും​പു​റ​ത്ത് ക​ട​ക്കു​ള്ളി​ൽ​വെ​ച്ച് പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ന്നു. മാ​സ​ങ്ങ​ള്‍ക്കു​മു​മ്പ് ഓ​മ​ശ്ശേ​രി അ​ങ്ങാ​ടി​യി​ല്‍ പ​ക​ല്‍സ​മ​യ​ത്ത് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വ​ഴി​യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റി​രു​ന്നു.

Tags:    
News Summary - wild boar that came to the shop was shot dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.