നിയമം പാലിച്ച് വാഹനമോടിച്ചവർക്ക് പൂച്ചെണ്ട് നൽകുന്നു
Posted On
date_range Updated On
date_range വാഹന പരിശോധന: നിയമം പാലിച്ചാൽ പൂച്ചെണ്ട്, ലംഘിച്ചാൽ പിഴ
കോഴിക്കോട്: നിയമം പാലിച്ച് വാഹനമോടിച്ചവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ പൂച്ചെണ്ടും നിയമലംഘകർക്ക് പിഴയും. കാൽനടക്കാരുടെ സുരക്ഷ ഉറപ്പാക്കി സീബ്രാ ലൈനുകളിൽ ഡ്രൈവർമാർ പാലിക്കേണ്ട പെരുമാറ്റ രീതികളെക്കുറിച്ച് മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവ് പരിപാടിയിലാണ് നടപടികൾ സ്വീകരിച്ചത്.
ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ രാജീവ്, റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ പി.ആർ. സുമേഷ്, എം.വി.ഐമാർ, എ.എം.വി.ഐമാർ എന്നിവർ നേതൃത്വം നൽകി. ചേവരമ്പലം ജങ്ഷൻ, ജെ.ഡി.ടി, കോഴിക്കോട് ആർ.ടി.ഒ ഓഫിസ്, ഖാദിസിയ ഹയർ സെക്കൻഡറി സ്കൂൾ പരിസരം എന്നിവിടങ്ങളിൽ പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.