Posted On
date_range Updated On
date_range വാകമോളി കരിമ്പിൽ താഴെ റോഡ് ചെളിക്കുളം
അരിക്കുളം : വാകമോളി കരിമ്പിൽ താഴെ റോഡ് മഴക്കാലമായതോടെ ചെളിക്കുളമായി. വാഹന യാത്രക്കും കാൽനടയാത്രക്കും പറ്റാത്ത വിധത്തിൽ പാടെ തകർന്നു. കഴിഞ്ഞ വർഷം റോഡിന്‍റെ ഇരുഭാഗത്തും കല്ലുകെട്ടി ഉയർത്തിയിരുന്നു. അതിനൊത്ത് മൺപാതയും ഉയർത്താത്തതിനാൽ മഴ പെയ്യുന്ന വെള്ളം ഒലിച്ചു പോകാതെ റോഡിൽ മിക്കയിടത്തും കെട്ടിക്കിടക്കുകയാണ്.
അതിനിടയിൽ ജലജീവന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിച്ചതോടു കൂടി റോഡിലൂടെയുള്ള യാത്ര ദുസ്സഹമായി. റോഡ് ടാറിങ് നടത്തണമെന്ന് നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും പരിഹാരം ആയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.