സംസ്ഥാന നാളികേരകർഷക സമിതിയുടെ 12ാം സ്‌ഥാപക ദിനാചരണത്തോടനുബന്ധിച്ച് വടകര ആലക്കൽ റസിഡൻസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി മുൻ എം.എൽ.എ അഡ്വ. എം.കെ പ്രേംനാഥ് ഉൽഘാടനം ചെയ്യുന്നു
വടകര: മാങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന്‍റെ മാതൃകയിൽ തെങ്ങ് ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും നാളികേരകർഷകർക്ക് ഗുണമേന്മയുള്ള തെങ്ങിൽ തൈകൾ വിതരണം ചെയ്യണമെന്നും സംസ്ഥാന നാളികേരകർഷക സമിതി( എസ്.സി.എഫ്.എ) ആവശ്യപ്പെട്ടു. സമിതിയുടെ 12ാം സ്‌ഥാപക ദിനാചരണത്തോടനുബന്ധിച്ച് വടകര ആലക്കൽ റസിഡൻസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി മുൻ എം.എൽ.എ അഡ്വ. എം.കെ പ്രേംനാഥ് ഉൽഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് ഇളമന ഹരിദാസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി കെ.എം. സുരേഷ് ബബു, ജില്ല പ്രസിഡന്‍റ് കൊല്ലംങ്കണ്ടി വിജയൻ, മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി ബാലൻ, സി.കെബാബു, കെ.എം വേലായുധൻ, ശ്രീനി നടുവത്തൂർ, ഉഷ സി നമ്പ്യാർ, കെ.കെ ദാസൻ, ജനാർദ്ധനൻ കുന്നോത്ത്, പി. പി രാമകൃഷ്ണൻ. ടി.എം ലക്ഷ്മി, കെ. രമേഷ്, സുരേഷ് ചോവായൂർ, കൃഷ്ണവേണി കൊയിലാണ്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.