സി.എച്ച്. അച്ചുതൻ

അടിയന്തരാവസ്ഥാ വാർഷികദിനത്തിൽ സി.എച്ച്. അച്ചുതനെ അനുസ്മരിക്കുന്നു

വടകര: അടിയന്തരാവസ്ഥാ വാർഷികദിനമായ ജൂൺ 26ന് നക്സലൈറ്റ് നേതാവായിരുന്ന സി.എച്ച്. അച്ചുതനെ അനുസ്മരിക്കുന്നു. 1970 കളുടെ തുടക്കത്തിൽ എം.എൽ പ്രസ്ഥാനത്തിന്റെ പുനഃസംഘടനയിൽ പ​ങ്കെട​ുത്ത് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്.

അടിയന്തിരാവസ്ഥക്കെതിരായ പ്രതിഷേധം കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്തു. അന്ന്, പൊലീസ് കസ്റ്റഡിയിലെടുത്ത അച്ചുതനെ കക്കയം,മാലൂർകുന്ന് പൊലീസ് ക്യാമ്പുകളിൽ കൊടിയ മർദനത്തിനിരയാക്കിയിരുന്നു. തുടർന്ന് രണ്ട് വർഷം ജയിലിലായി.1970 കളിൽ സി.പി.ഐ.(എം എല്ലി)ന്റെ പുന:സംഘടനയിൽ പങ്കുവഹിച്ചു. കോഴിക്കോട് ജില്ല കമ്മറ്റി അംഗമായി പ്രവർത്തിച്ചു. കോഴിക്കോടിനു പുറമെ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ​രാഷ്ട്രീയ രംഗത്ത് സജീമായിരുന്നു. കോവിഡ് കാലത്തായിരുന്നു അച്ചുതന്റെ മരണം. സുഹൃത്തുക്കളും സഹപ്രവർത്തകരും ​ചേർന്ന് രൂപവൽകരിച്ച അനുസ്മരണ സമിതിയാണ് സെമിനാറും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്.

വടകര മുൻസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ തമ്പാൻ തോമസ്സ്, സി.കെ. നാണു, എം.എം. സോമശേഖരൻ,കുന്നേൽ കൃഷ്ണൻ, എം.പി. കുഞ്ഞിക്കണാരൻ, അഡ്വ. ആശാ ഉണ്ണിത്താൻ, പി.ജെ. ബേബി,പി.കെ. നാണു, വി.കെ. പ്രഭാകരൻ, പി.സി. രാജേഷ്, എം. ദിവാകരൻ തുടങ്ങിയവർ സംബന്ധിക്കും. 'വർത്തമാന ഇന്ത്യയിൽ അടിയന്തരാവസ്ഥ ഓർമ്മപ്പെടുത്തുന്നത്' എന്ന വിഷയത്തിൽ സെമിനാർ നടക്കും. 

Tags:    
News Summary - Naxalite leader CH Achuthan Remembrance in Vadakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.