റ​വ​ന്യൂ ജി​ല്ല ക​ലോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ളി​ച്ച ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗം

ജില്ല കലോത്സവം: വടകര നഗരത്തിൽ ഗതാഗത നിയന്ത്രണം

വടകര: റവന്യൂ ജില്ല സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം വടകര നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. അടക്കാതെരുവ് ജങ്ഷൻ മുതൽ അഞ്ച് വിളക്ക് ജങ്ഷൻ വരെയും പാർക്ക് റോഡിലെയും ഈ റോഡുകളിലേക്ക് പ്രവേശിക്കുന്ന പോക്കറ്റ് റോഡുകളിലെയും വാഹന ഗതാഗതം പൂർണമായും നവംബർ 28 മുതൽ ഡിസംബർ ഒന്നു വരെ നിരോധിക്കും.

പഴയ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്ന സർവിസ് ബസുകൾ പൂർണമായും പുതിയ ബസ് സ്റ്റാൻഡിലേക്ക് മാറ്റും. പഴയ ബസ് സ്റ്റാൻഡിലും കോട്ടപ്പറമ്പിലും കലോത്സവവുമായി ബന്ധപ്പെട്ടുള്ള സ്കൂൾ ബസുകൾ പാർക്ക് ചെയ്യും. തലശ്ശേരി, കുറ്റ്യാടി-തൊട്ടിൽപാലം ഭാഗത്തുനിന്നു വരുന്ന ലോക്കൽ ബസുകൾ ബൈപാസ് വഴി ലിങ്ക് റോഡിൽ പ്രവേശിച്ച് പുതിയ ബസ് സ്റ്റാൻഡിലേക്ക് സർവിസ് നടത്തണം.

വില്യാപ്പള്ളി, ആയഞ്ചേരി ഭാഗത്തുനിന്ന് വരുന്ന ബസുകൾ ബൈപാസ് വഴി ലിങ്ക് റോഡിൽ പ്രവേശിച്ച് പുതിയ ബസ് സ്റ്റാൻഡിലേക്ക് സർവിസ് നടത്തണം. നഗരസഭയുടെ പേ പാർക്കിങ്ങിന് മുന്നിലുള്ള ഓട്ടോ പാർക്കിങ് പൂർണമായും ഒഴിവാക്കും. ഓട്ടോകൾ ലിങ്ക് റോഡിൽ പാർക്ക് ചെയ്ത് സർവിസ് നടത്തണം.

പ്രൈവറ്റ് വാഹനങ്ങൾ നാരായണ നഗരം ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. മാർക്കറ്റ് റോഡിലും കോട്ടപ്പറമ്പിലുമുള്ള ലോഡിങ്, അൺലോഡിങ് പ്രവൃത്തി രാവിലെ 8.30ന് മുമ്പ് പൂർത്തിയാക്കണം. യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി ആർ. ഹരിപ്രസാദ്, സി.ഐ പി.എം. മനോജ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - District Arts Festival-Traffic control in Vadakara city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.