കോഴിക്കോട്: പാട്ടിന്റെ ഉമ്പായി സംഗീതം ഇനി സംഗീത നഗരമായ കോഴിക്കോടിന് സ്വന്തം. കേരളത്തിലെ ആദ്യ ഹിന്ദുസ്ഥാനി സംഗീത പഠനകേന്ദ്രമായ ഉമ്പായി മ്യൂസിക് അക്കാദമിയുടെ ഉദ്ഘാടനവും കെട്ടിട ശിലാസ്ഥാപനവും നവംബർ 11ന് ഉച്ചക്ക് 12ന് കുറ്റിക്കാട്ടൂർ മൊണ്ടാന എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
രാവില 11ന് ജുഗൽ ബന്ദിയോടെ ഉദ്ഘാടന വേദി ഉണരും. കുറ്റിക്കാട്ടൂർ മൊണ്ടാന എസ്റ്റേറ്റിൽ മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് ഇഷ്ടദാനമായി നൽകിയ 20 സെന്റ് സ്ഥലത്താണ് അക്കാദമി ഉയരുന്നത്. പദ്ധതി ചെലവ് 13 കോടിയാണ്. സാംസ്കാരിക വകുപ്പിൽ നിന്നും രണ്ടരക്കോടി ഗ്രാന്റ് ഇതിനകം അനുവദിച്ചിട്ടുണ്ട്. ഇതിൽ ആദ്യ ഗഡു 50 ലക്ഷം ട്രസ്റ്റിന് ലഭിച്ചു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് കെട്ടിടത്തിന്റെ നിർമാണം ഏറ്റെടുത്തത്. 2025ഓടെ കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കുമെന്ന് സെക്രട്ടറി കെ. അബ്ദുൽ സലാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.