ചേ​മ​ഞ്ചേ​രി​യി​ൽ ട്രെ​യി​ൻ യാ​ത്രക്കാ​ർ ദു​രി​ത​ത്തി​ൽ

കൊ​യി​ലാ​ണ്ടി: പു​തി​യ ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്നും ചേ​മ​ഞ്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള ഏ​ക​മാ​ർ​ഗം ഇ​ടു​ങ്ങി​യ​ത് മൂ​ലം ഇ​വി​ടെ യാ​ത്ര ചെ​യ്യാ​നെ​ത്തു​ന്ന​വ​ർ ദു​രി​ത​ത്തി​ൽ. താ​ഴ്ന്ന സ​ർ​വി​സ് റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ വേ​ന​ൽ​മ​ഴ​യി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​താ​ണ് പ്ര​ധാ​ന​മാ​യും പ്ര​യാ​സ​മാ​വു​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്ക് സ്റ്റേ​ഷ​നി​ലേ​ക്ക് ഇ​റ​ങ്ങാ​നും ക​യ​റാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ൽ.

കാ​ൽ​ന​ട​യാ​ത്ര​ക്കാ​യി പ്ലാ​റ്റ്ഫോം നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം. രാ​വി​ലെ ഏ​ഴി​നും ഉ​ച്ച​ക്ക് 12നും ​വൈ​കീ​ട്ട് ഏ​ഴി​നും ഇ​ട​യി​ൽ 300 ഓ​ളം പേ​രാ​ണ് ഇ​വി​ടെ ലോ​ക്ക​ൽ ട്രെ​യി​നി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. സു​ഗ​മ​മാ​യ കാ​ൽ​ന​ട​യാ​ത്ര സൗ​ക​ര്യം വേ​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

അ​തേ​സ​മ​യം മേ​ൽ​പ്പാ​ലം നി​ർ​മി​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ നേ​ര​ത്തെ ഉ​റ​പ്പു ന​ൽ​കി​യി​ട്ടും ന​ട​പ​ടി വൈ​കു​ന്ന​തി​ലും ആ​ശ​ങ്ക​യു​ണ്ട്. നേ​ര​ത്തെ ലാ​ഭ​ക​ര​മ​ല്ലാ​ത്ത സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ച റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​ട്ടി​ക​യി​ൽ ചേ​മ​ഞ്ചേ​രി​യും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. യാ​ത്ര​ക്കാ​യി സ്റ്റേ​ഷ​നി​ലെ​ത്താ​ൻ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് കാ​ര​ണം യാ​ത്ര​ക്കാ​ർ ഈ ​സ്റ്റേ​ഷ​ൻ ഒ​ഴി​വാ​ക്കി​യാ​ൽ അ​ധി​കൃ​ത​ർ വീ​ണ്ടും ചേ​മ​ഞ്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. യാ​ത്ര​ക്കാ​ർ കു​റ​ഞ്ഞാ​ൽ ലോ​ക്ക​ൽ ട്രെ​യി​ൻ സ്‌​റ്റോ​പ്പ് ഇ​വി​ടെ നി​ർ​ത്ത​ലാ​കും. അ​ല്ലെ​ങ്കി​ൽ സ്റ്റേ​ഷ​ൻ ത​ന്നെ ഒ​ഴി​വാ​ക്കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Train Passengers in Chemmancheri Face Severe Hardships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.