മുഹമ്മദ് യാസിൻ
Posted On
date_range Updated On
date_range പോക്സോ കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ
തിരുവമ്പാടി: പോക്സോ കേസിൽ ഒളിവിലായിരുന്ന യുവാവിനെ തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ മായന്നൂർ സ്വദേശി അറക്കൽ വീട്ടിൽ മുഹമ്മദ് യാസിനാണ് അറസ്റ്റിലായത്.
പതിനാലുകാരിയെ പീഡിപ്പിച്ച് ആഭരണവുമായി മുങ്ങിയതായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പുലർച്ചയാണ് പാലക്കാട് പട്ടാമ്പിയിൽ വെച്ച് തിരുവമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ സുമിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
സമൂഹമാധ്യമം വഴിയാണ് യുവാവ് പെൺകുട്ടിയെ പരിചയപ്പെട്ടത്. പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.