Posted On
date_range Updated On
date_range മദ്റസ വിട്ടുമടങ്ങവേ ഏഴുവയസ്സുകാരനെ തെരുവുനായ് ആക്രമിച്ചു
തിരുവമ്പാടി: മദ്റസ വിട്ട് വീട്ടിലേക്ക് മടങ്ങവേ ഏഴ് വയസ്സുകാരനെ തെരുവുനായ് ആക്രമിച്ചു. തിരുവമ്പാടി കാലൊടി ഷറഫുദ്ദീന്റെ മകൻ ഷെസിനാണ് (ഏഴ്) കാലിന്റെ തുടക്ക് കടിയേറ്റത്. ഞായറാഴ്ച രാവിലെ പത്തോടെ തിരുവമ്പാടി മിൽമുക്കിലാണ് സംഭവം. കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം തിരുവമ്പാടി തൊണ്ടിമ്മലിൽ 15 വളർത്തുകോഴികളെ തെരുവുനായ്ക്കൾ കൊന്നിരുന്നു. കാൽനടക്കാരും ഇരുചക്ര യാത്രക്കാരും തെരുവ് നായ്ക്കളുടെ അക്രമഭീഷണിയിലാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. നായ്ക്കളെ നിയന്ത്രിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.