കോഴിക്കോട്: തിലംഗ് മ്യൂസിക് മൂഴിക്കലിന്റെ ആഭിമുഖ്യത്തിൽ മുഹമ്മദ് റഫിയുടെ നൂറാം ജൻമദിനത്തോടനുബന്ധിച്ച് ടൗൺഹാളിൽ സംഗീത സംന്ധ്യ സംഘടിപ്പിച്ചു. ഗായകൻ ഫിറോസ് ഹിബ ഉദ്ഘാടനം ചെയ്തു.
വി.എം ഷാനവാസ്, ഫിറോസ് ഹിബ, ഉണ്ണി മോഹൻ, ജിഷ ഉമേഷ്, ഷായിഫ് ഷാനവാസ്, ശുഭ, ശ്രീജിത്ത്, അജിത്, അസ്‍ലം എന്നിവർ റഫിയുടെ ഗാനങ്ങൾ ആലപിച്ചു. ചലച്ചിത്ര നടൻ സുധി ബാലുശ്ശേരിയെ ചടങ്ങിൽ ആദരിച്ചു. മോഹനൻ പുതിയോട്ടിൽ, സുധീഷ്, ലത്തീഫ് പറമ്പിൽ, സലാം ബേബി കെയർ എന്നിവർ ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.