ഗതാഗത നിയമലംഘനങ്ങൾക്ക് കുറവില്ല; ഒരു മാസംകൊണ്ട് പിഴയിട്ടത് ഒരു കോടിയോളം രൂപ

കോ​ഴി​ക്കോ​ട്: ക​രു​ത​ൽ ഏ​റെ ആ​വ​ശ്യ​മാ​യ മ​ഴ​ക്കാ​ല​ത്തും ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് കു​റ​വി​ല്ല. മ​ഴ​ക്കാ​ല വാ​ഹ​ന പ​രി​ശോ​ധ ക​ർ​ശ​ന​മാ​ക്കി​യ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. ര​ണ്ടു ദി​വ​സ​മാ​യി ന​ട​ത്തി​യ ബ​സ് പ​രി​ശോ​ധ​ന​യി​ൽ 38 ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്ത​താ​യി കോ​ഴി​ക്കോ​ട് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ർ.​ടി.​ഒ സി.​എ​സ്. സ​ന്തോ​ഷ് കു​മാ​ർ പ​റ​ഞ്ഞു. എ​യ​ർ ഹോ​ൺ, വേഗപ്പൂട്ട്, ഡോ​ർ ഷ​ട്ട​ർ, ട​യ​ർ എ​ന്നി​വ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി. ര​ണ്ട് ഡ്രൈ​വ​ർ​മാ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടി​സ് ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ജൂ​ണി​ൽ 4315 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി 96,46500 രൂ​പ പി​ഴ​യി​ട്ടു. കാ​മ​റ പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 27,048 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​ന് 6325, ഹെ​ൽ​മ​റ്റി​ല്ലാ​ത്ത​തി​ന് 12188, ട്രി​പ്പി​ൾ റൈ​ഡ​റി​ന് 617 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് 181, അ​മി​ത വേ​ഗ​ത്തി​ന് 46 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും പി​ഴ​യി​ട്ട​താ​യി ആ​ർ.​ടി.​ഒ അ​റി​യി​ച്ചു.

Tags:    
News Summary - There is no shortage of traffic violations; fines totaling nearly Rs. 1 crore were imposed in a month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.