Posted On
date_range Updated On
date_range നഴ്സ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി മരിച്ചു
മേപ്പയൂർ: കോഴിക്കോട് മിംസ് ആശുപത്രിയിലെ നഴ്സ് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി മരിച്ചു. കീഴ്പ്പയൂർ നന്താനത്ത് മുക്ക് പടിഞ്ഞാറയിൽ സത്യന്റെ മകൾ അഞ്ജന( 26)ആണ് വ്യാഴാഴ്ച്ച ഉച്ചക്ക് ഒന്നരക്ക് വീടിന്റെ അടുക്കളയിൽ വെച്ച് തീക്കൊളുത്തി മരിച്ചത്.
യുവതിയുടെ വിവാഹം അടുത്ത മാസം 25 ന് നടക്കാനിരിക്കെയാണ് ജീവനൊടുക്കിയത്. മൃതദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. മാതാവ്: ലീന. സഹോദരൻ: അഭിനന്ദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.