പുതിയങ്ങാടി: പള്ളി ഇമാമിനെ പുറത്തുനിന്ന് പൂട്ടി സംഭാവനപ്പെട്ടി കവർന്നു. പുതിയങ്ങാടി ജുമാമസ്ജിദിലാണ് ശനിയാഴ്ച പുലർെച്ച 2.30ന് കവർച്ച നടന്നത്. റോഡിൽനിന്നും പള്ളിമതിൽ ചാടിയാണ് മോഷ്ടാവ് പള്ളിക്കുള്ളിൽ പ്രവേശിച്ചത്. പള്ളി ഇമാം റഫീഖ് റഹ്മാനിയ രാവിലെ ഉണർന്ന് വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ തുറക്കാൻ പറ്റിയില്ല.
സംശയം തോന്നിയ ഇമാം സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് കവർച്ച നടന്നെന്ന് മനസ്സിലായത്. പള്ളിയിലെ സംഭാവനപ്പെട്ടി എടുത്ത് കുറച്ച് ദൂരെയിട്ട് പൊട്ടിച്ച് അതിനകത്തുള്ള പണം കൊണ്ടുപോവുകയായിരുന്നു. ഗേറ്റിനടുത്തുള്ള ഭണ്ഡാരപ്പെട്ടി പൊളിക്കാൻ ശ്രമിച്ചതായും സി.സി.ടി.വി ദൃശ്യത്തിൽ നിന്നും വ്യക്തമായി. പള്ളി പരിപാലന പെട്ടി രണ്ടുമാസം മുമ്പ് തുറന്നിരുന്നെന്നും ഇമാം പറഞ്ഞു. എലത്തൂർ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.