വെള്ളിയാഴ്ച തുറന്നു കൊടുത്ത കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്കുള്ള കവാടം
കോഴിക്കോട്: റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിൽ അടച്ചിട്ട വാതിൽ തുറന്നുകൊടുത്തു. കോവിഡ് കാലത്ത് അടച്ചിട്ട വാതിൽ ട്രെയിനുകളുടെ എണ്ണം വർധിച്ചിട്ടും തുറക്കാത്തതുമൂലം യാത്രക്കാർ അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച് 'മാധ്യമം' വെള്ളിയാഴ്ച വാർത്ത നൽകിയിരുന്നു. ഒന്നാം പ്ലാറ്റ്ഫോമിലേക്ക് കടക്കാനും പുറത്തുവരാനും ചുറ്റിക്കറങ്ങേണ്ട അവസ്ഥയായിരുന്നു. ടിക്കറ്റിനും റിസർവേഷനും വരിനിൽക്കുന്നവർക്കിടയിലൂടെ വേണം പുറത്തുവരാൻ.
കോവിഡ് കാലത്ത് യാത്രക്കാരെ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ഒരു കവാടം അടച്ചുപൂട്ടിയത്.
എന്നാൽ, കോവിഡിനുശേഷം എല്ലാം സാധാരണനിലയിൽ ആവുകയും ട്രെയിനുകളുടെയും യാത്രക്കാരുടെയും എണ്ണം വർധിക്കുകയും ചെയ്തിട്ടും അടച്ചവാതിൽ തുറന്നിരുന്നില്ല.
ഇതുമൂലം രണ്ട്, മൂന്ന്, നാല് പ്ലാറ്റ് ഫോമുകളിൽനിന്ന് എസ്കലേറ്റർ വഴിയും മറ്റും ഒന്നാം പ്ലാറ്റ് ഫോമിലെത്തുന്ന ഭിന്നശേഷിക്കാരും വയോധികരും രോഗികളും ഉൾപ്പെടുന്ന യാത്രക്കാർ പുറത്തിറങ്ങാൻ ഒന്നാം പ്ലാറ്റ്ഫോം മുഴുവൻ നടക്കുകയും പുറത്തുനിന്ന് ഓട്ടോറിക്ഷ ലഭ്യമാകാൻ ഇതേ ദൂരം തിരിച്ചുനടക്കുകയും വേണ്ടിയിരുന്നു. അടച്ചിട്ട വഴി കൂടി തുറന്നുകൊടുത്തതോടെ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.