നിക്ഷേപ തട്ടിപ്പ്: സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

കോഴിക്കോട്: നിയമവിരുദ്ധമായി പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുകയും തിരികെ ആവശ്യപ്പെട്ടിട്ടും നല്‍കാതെ വഞ്ചിക്കുകയും ചെയ്തതായി കണ്ടെത്തിയ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈ വി 3 ആഡ്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരത്തെ ദുബായ് ട്രേഡിങ് സൊലൂഷന്‍സ് എന്നീ സ്ഥാപനങ്ങളുടെയും ഉടമകളുടെയും ജില്ലയിലെ എല്ലാ സ്ഥാവര ജംഗമ വസ്തുക്കളും താല്‍ക്കാലികമായി കണ്ടുകെട്ടാന്‍ ബഡ്‌സ് ആക്ട് പ്രകാരം ബന്ധപ്പെട്ട തഹസില്‍ദാര്‍മാരോട് ജില്ല മജിസ്ട്രേറ്റ് കൂടിയായ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് ഉത്തരവിട്ടു.

ഇവരുടെ സ്വത്തിടപാടുകള്‍ മരവിപ്പിക്കാന്‍ ജില്ല രജിസ്ട്രാര്‍ക്കും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരം അറിയിക്കാന്‍ ജില്ല പൊലീസ് മേധാവിമാര്‍ക്കും സ്ഥാപന ഉടമകളുടെ പേരില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ പട്ടിക തയാറാക്കി അവ കണ്ടുകെട്ടി ജില്ല പോലീസ് മേധാവിക്ക് കൈമാറാന്‍ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ക്കും ജില്ലയിലെ ബാങ്കുകള്‍ /ട്രഷറികള്‍ /സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ ആരംഭിച്ച അക്കൗണ്ടുകളും ഫിക്‌സഡ് ഡെപ്പോസിറ്റുകളും മരവിപ്പിക്കാന്‍ നടപടി സ്വീകരിക്കാന്‍ കോഴിക്കോട് ലീഡ് ബാങ്ക് മാനേജര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി.

Tags:    
News Summary - Authorities Order Confiscation of Assets in Investment Fraud Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.