നരിക്കുനി -പടനിലം റോഡിൽ ഭാഗികമായി കത്തിയ കാർ
Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
നരിക്കുനി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വാട്ടർ സർവിസ് കഴിഞ്ഞ് പാറന്നൂരിലേക്ക് വരുമ്പോൾ പടനിലം റോഡിൽ വെള്ളാരം കണ്ടിതാഴത്ത് വൈകീട്ട് 6.30 ഓടെയാണ് കാർ അഗ്നിക്കിരയായത്. ഉടൻതന്നെ നരിക്കുനി അഗ്നിരക്ഷാസേന ഓഫിസർ ജാഫർ സാദിഖിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി കാറിന്റെ തീയണച്ചു. പാറന്നൂർ സ്വദേശികളായ രണ്ടു പേരാണ് കാറിൽ യാത്ര ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.