ചേനോളിയിലെ ക്വട്ടേഷൻ ആക്രമണം; പ്രതികളെ ഉടൻ പിടികൂടണം
പേരാമ്പ്ര: കഴിഞ്ഞ ദിവസം ചേനോളി കുണ്ടുങ്ങൽ താഴെയിൽ മുളകുപൊടി എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച മണ്ണച്ചാം കണ്ടി റഷീദിനെ അക്രമിച്ചവരെയും ക്വട്ടേഷൻ കൊടുത്ത ഇവരുടെ പങ്കാളികളെയും ഉടൻ കണ്ടെത്തണം. റഷീദിനെ കൊലപ്പെടുത്തുമെന്ന് മാസങ്ങൾക്കുമുമ്പേ സോഷ്യൽ മീഡിയയിലും നേരിട്ട് ഫോണിൽ വിളിച്ചും ഭീഷണിയുണ്ടായിരുന്നു. വിദേശത്ത് നിന്നാണ് ക്വട്ടേഷനെങ്കിലും നാട്ടിലുളള ഇവരുടെ സുഹൃത്തുക്കൾക്കും പങ്കുണ്ട്.
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയും നാട്ടിൽ കലാപം സൃഷ്ടിക്കുകയും ചെയ്യുന്ന ഇത്തരക്കാർക്ക് ലഹരിമരുന്ന് മാഫിയയുമായും ബന്ധമുണ്ട്. പൊലീസ് പ്രതികളായവരെ മുഴുവൻ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും ചേനോളി ശാഖ മുസ് ലിം ലീഗ് കമ്മിറ്റി പ്രസ്താവിച്ചു. പ്രസിഡന്റ് മനാഫ് കീഴൽ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി മുനീർ നൊച്ചാട്, കുട്ട്യാലി കോറോത്ത്, പി. കെ. മൊയ്തി, ഷാജി കുന്നത്ത്, കെ. പി. മുനീർ, റഹ്മാൻ നങ്ങിച്ചെത്ത്, അബ്ദുളള പാറപ്പുറത്ത്, മജീദ് കുന്നുമ്മൽ, സി. പി. സക്കീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.