Posted On
date_range Updated On
date_range പുസ്തകം കൈമാറി
കോഴിക്കോട് : പ്രവാസി എഴുത്തുകാരൻ സലിം അയ്യനേത്ത് കാളാണ്ടിത്താഴം ദർശനം ഗ്രന്ഥാലയം സന്ദർശിച്ച് പുസ്തകങ്ങൾ കൈമാറി. ദുബൈ ഡൽഹി സ്കൂളിലെ സീനിയർ ലൈബ്രേറിയനാണ് മലപ്പുറം ചമ്രവട്ടം സ്വദേശിയായ സലിം. നാലു വർഷമായി തുടർന്നു വരുന്ന ദർശനം ഓൺലൈൻ വായന മുറിയിലെ മത്സര വിജയികൾക്ക് സമ്മാനിക്കാനായാണ് തൻ്റെ ചെറുകഥാ സമാഹരങ്ങളായ ഡിബോറ, മലപ്പുറം മെസ്സി, നോവൽ ബ്രാഹ്മിൻ മൊഹല്ല എന്നിവ ഗ്രന്ഥശാല സെക്രട്ടറി എം എ ജോൺസണ് കൈമാറിയത്. ദർശനം സീനിയർ വൈസ് പ്രസിഡൻ്റ് സി.പി. ആയിഷബി, വനിത വേദി ജോയിൻ്റ് കൺവീനർ പി.കെ. ശാന്ത, ദർശനം മുതിർന്ന പൗരവേദി കൺവീനർ കെ.ടി. ഫിലിപ്പ്, വയോമിത്രം മെഡിക്കൽ ഓഫീസർ ഡോ. അമീറ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.