നം​ഷി​ദ്‌

താ​മ​ര​ശ്ശേ​രി: ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വും 12 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​യാ​യ അ​മ്പാ​യ​ത്തോ​ട് ഷാ​നി​ദ് മ​ന്‍സി​ല്‍ നം​ഷി​ദി​നെ​യാ​ണ് (36) കോ​ഴി​ക്കോ​ട് റൂ​റ​ല്‍ എ​സ്പി ആ​ര്‍. ക​റ​പ്പ​സ്വാ​മി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നാ​ർ​കോ​ട്ടി​ക് സെ​ല്‍ ഡി​വൈ.​എ​സ്.​പി കെ.​എ​സ്. ഷാ​ജി, താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി പി. ​അ​ബ്ദു​ല്‍ മു​നീ​ര്‍ എ​ന്നി​വ​രു​ടെ മേ​ല്‍നോ​ട്ട​ത്തി​ലു​ള്ള സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്.

മോ​ട്ടോ​ര്‍ സൈ​ക്കി​ളും ഇ​ല​ക്ട്രോ​ണി​ക് ത്രാ​സും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബം​ഗ​ളൂ​രു, മൈ​സൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് മ​യ​ക്കു​മ​രു​ന്നെ​ത്തി​ച്ച് കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് എ​സ്‌.​ഐ​മാ​രാ​യ രാ​ജീ​വ് ബാ​ബു, ബി​ജു പൂ​ക്കോ​ട്ട്, എ.​എ​സ്‌.​ഐ വി.​സി. ബി​നീ​ഷ്, താ​മ​ര​ശ്ശേ​രി എ​സ്‌.​ഐ വി.​പി. അ​ഖി​ല്‍, രാ​മ​ച​ന്ദ്ര​ന്‍, സീ​നി​യ​ര്‍ സി.​പി.​ഒ പി.​പി. ഷി​നോ​ജ്, സു​നി​ത, എ.​കെ. ഷൈ​ജ​ല്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. താ​മ​ര​ശ്ശേ​രി ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Tags:    
News Summary - Youth arrested with MDMA and cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.