റേഷന്‍ ലഭിക്കാൻ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് അധികൃതർ

താ​മ​ര​ശ്ശേ​രി:​റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ന് സ്മാ​ര്‍ട്ട് റേ​ഷ​ന്‍ കാ​ര്‍ഡ് നി​ര്‍ബ​ന്ധ​മി​ല്ലെ​ന്നുംപൊ​തു​വി​ത​ര​ണ വ​കു​പ്പ് ഈ​യി​ടെ പു​റ​ത്തി​റ​ക്കി​യ സ്മാ​ര്‍ട്ട് റേ​ഷ​ന്‍ കാ​ര്‍ഡ്, റേ​ഷ​ന്‍ ല​ഭി​ക്കു​ന്ന​തി​ന് നി​ര്‍ബ​ന്ധ​മാ​ണെ​ന്ന് കാ​ര്‍ഡു​ട​മ​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് അ​മി​ത വി​ല ഈ​ടാ​ക്കി ചി​ല കേ​ന്ദ്ര​ങ്ങ​ൾ സ്മാ​ര്‍ട്ട് റേ​ഷ​ന്‍ കാ​ര്‍ഡ് പ്രി​ന്‍റ് ചെ​യ്ത് ന​ല്‍കു​ന്ന​താ​യി പ​രാ​തി​ക​ള്‍ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ അ​റി​യി​ച്ചു.

കാ​ര്‍‌​ഡു​ട​മ​ക​ള്‍ സ്മാ​ര്‍ട്ട് റേ​ഷ​ന്‍ കാ​ര്‍ഡ് നി​ര്‍ബ​ന്ധ​മാ​യും എ​ടു​ത്തി​രി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് പൊ​തു​വി​ത​ര​ണ വ​കു​പ്പ് ഇ​തു​വ​രെ ന​ല്‍കി​യി​ട്ടി​ല്ല. പു​സ്ത​ക രൂ​പ​ത്തി​ലു​ള്ള റേ​ഷ​ന്‍ കാ​ര്‍ഡു​ക​ള്‍ക്ക് പ​ക​ര​മാ​യി ആ​ധാ​ര്‍ വ​ലു​പ്പ​ത്തി​ലു​ള്ള ഇ-​റേ​ഷ​ന്‍ കാ​ര്‍ഡ്, പ്ലാ​സ്റ്റി​ക് സ്മാ​ര്‍ട്ട് റേ​ഷ​ന്‍ കാ​ര്‍ഡ് എ​ന്നി​വ​യാ​ണ് നി​ല​വി​ല്‍ അ​നു​വ​ദി​ക്കു​ന്ന​ത്. സ​പ്ലൈ ഓ​ഫി​സി​ല്‍ വ​രാ​തെ​ത​ന്നെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യോ വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റി​ലോ സി​റ്റി​സ​ണ്‍ ലോ​ഗി​ന്‍ വ​ഴി​യോ കാ​ര്‍ഡു​ട​മ​ക​ള്‍ക്ക് കാ​ര്‍ഡു​ക​ള്‍ പ്രി​ന്‍റെ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാം.

ഇ-​റേ​ഷ​ന്‍ കാ​ര്‍ഡി​ന് 25 രൂ​പ, പ്ലാ​സ്റ്റി​ക് സ്മാ​ര്‍ട്ട് കാ​ര്‍ഡി​ന് 65 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലെ സ​ര്‍ക്കാ​ര്‍ നി​ശ്ച​യി​ച്ച പ്രി​ന്‍റി​ങ്​ ചാ​ർ​ജ്. പു​സ്ത​ക രൂ​പ​ത്തി​ലു​ള്ള റേ​ഷ​ന്‍ കാ​ര്‍ഡ് കൈ​വ​ശ​മു​ള്ള​വ​ര്‍ തു​ട​ര്‍ന്നും അ​തു​ത​ന്നെ ഉ​പ​യോ​ഗി​ച്ചാ​ല്‍ മ​തി​യെ​ന്നും ടി.​എ​സ്.​ഒ അ​റി​യി​ച്ചു.

Tags:    
News Summary - Officials say smart ration card is not mandatory to get ration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.