ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച് വിനോദയാത്ര; 11 ബൈക്കുകൾ െപാലീസ് പിടികൂടി

താ​മ​ര​ശ്ശേ​രി: ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് ക​ട്ടി​പ്പാ​റ അ​മ​രാ​ട് മ​ല​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ യു​വാ​ക്ക​ളു​ടെ 11 ബൈ​ക്കു​ക​ൾ താ​മ​ര​ശ്ശേ​രി െപാ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

പി​ടി​കൂ​ടി​യ ബൈ​ക്കു​ക​ൾ ലോ​റി​യി​ൽ ക​യ​റ്റി​യാ​ണ് താ​മ​ര​ശ്ശേ​രി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്. ലോ​ക്ഡൗ​ൺ ലം​ഘ​നം, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തി​രി​ക്ക​ൽ, മാ​സ്ക് ധ​രി​ക്കാ​തി​രി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി കേ​സെ​ടു​ത്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

താ​മ​ര​ശ്ശേ​രി എ​സ്.​ഐ​മാ​രാ​യ ശ്രീ​ജേ​ഷ്, വി.​കെ. സു​രേ​ഷ്, അ​ജി​ത്, സി.​പി.​ഒ​മാ​രാ​യ ര​തീ​ഷ്, പ്ര​സാ​ദ്, ഷൈ​ജ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ബൈ​ക്കു​ക​ൾ പി​ടി​കൂ​ടി​യ​ത്. പ്ര​ദേ​ശ​ത്ത് പ​തി​വാ​യി കൂ​ട്ടം​കൂ​ടി യു​വാ​ക്ക​ൾ എ​ത്തി​ച്ചേ​രാ​റു​ണ്ടെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​യി​രു​ന്നു പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കൊ​ടു​വ​ള്ളി, പ​ന്നൂ​ർ, ക​ട്ടി​പ്പാ​റ, ഇ​യ്യാ​ട്, അ​മ്പാ​യ​ത്തോ​ട് ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വി​വി​ധ സം​ഘ​ങ്ങ​ളാ​യി എ​ത്തി​യ​താ​യി​രു​ന്നു യു​വാ​ക്ക​ൾ.

Tags:    
News Summary - leisure trip by violating covid protocol police took 11 bikes in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.