പരിക്കേറ്റ
അഭിഷേക്
Posted On
date_range Updated On
date_range ദേശീയപാതയിലെ കുഴിയിൽ ബൈക്ക് തെന്നിവീണ് യുവാവിന് പരിക്ക്
താമരശ്ശേരി: ദേശീയപാതയിലെ കുഴിയിൽ ബൈക്ക് തെന്നിവീണ് യുവാവിന് പരിക്ക്. താമരശ്ശേരി ഗവ. യു.പി സ്കൂളിന് സമീപം ദേശീയപാതയിലെ കുഴി നികത്താനായി ഉപയോഗിച്ച പാറപ്പൊടിയിൽ തെന്നിവീണ് ബൈക്ക് യാത്രക്കാരനായ താമരശ്ശേരി തച്ചംപൊയിൽ നെരോംപാറമ്മൽ അഭിഷേകിനാണ് (27) സാരമായി പരിക്കേറ്റത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ അഭിഷേക് ദേശീയപാത ഉദ്യോഗസ്ഥർക്കും റോഡ് കരാറുകാരായ കമ്പനിക്കുമെതിരെ പരാതി നൽകി.
തന്റെ ചികിത്സക്കും ബൈക്കിനുണ്ടായ കേടുപാടുകൾ തീർക്കാനും ആവശ്യമായ തുക നഷ്ടപരിഹാരമായി നൽകണമെന്ന് പരാതിയിൽ പറയുന്നു. അപകടത്തെ തുടർന്ന് നാട്ടുകാർ റോഡിൽനിന്ന് പാറപ്പൊടിയും കല്ലുകളും നീക്കം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.