കോഴിക്കോട്: നഗരപരിധിയിൽ കോവിഡ് വ്യാപനം അതിതീവ്രമായതോടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ പൊലീസ് പരിശോധന കർശനമാക്കി. ഒരു ദിവസം ഒരു പൊലീസുകാരന് ശരാശരി പത്ത് കേസുകളെങ്കിലും പിടികൂടണമെന്നാണ് മുകളിൽനിന്നുള്ള നിര്‍ദേശം.
സിറ്റിയിലെ മിക്ക സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥർക്ക് സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ (എസ്.എച്ച്.ഒ) ഇതുസംബന്ധിച്ച് 'വാക്കാൽ ഉത്തരവ്' നല്കി. ആളുകൾ കൂടുന്ന സ്ഥലങ്ങളിലെല്ലാം മഫ്തി പൊലീസിെൻറ പരിശോധനയും സജീവമായി. ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തവർക്കെതിരെയാണ് പ്രധാനമായും നടപടി.ബസുകളിൽ ആളുകളെ കുത്തിനിറച്ച് കൊണ്ടുപോകൽ, കടകൾ നിശ്ചയിച്ച സമയത്ത് അടക്കാതിരിക്കൽ, കണ്ടെയ്ൻമെൻറ് സോണുകളിലെ നിയന്ത്രണങ്ങൾ ലംഘിക്കൽ, ആളുകൾ കൂട്ടംകൂടൽ എന്നിവയും പരിശോധിക്കുന്നുണ്ട്. കോഴിക്കോട് ബീച്ചിലുൾപ്പെടെ ൈവകീട്ട് അഞ്ചിനുശേഷം എത്തുന്നവർക്ക് പിഴയിടുന്നുമുണ്ട്.
സംസ്ഥാന തലത്തിൽതന്നെ കോവിഡ് വ്യാപനം അതിരൂക്ഷമായ കോഴിക്കോട്ട്, കോവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട കേസുകൾ കുറയുന്നതില്‍ മേലുദ്യോഗസ്ഥര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതോടെയാണ് കോവിഡ് സുരക്ഷ ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെ ജില്ല പൊലീസ് മേധാവികളുടെ വിഡിയോ കോൺഫറൻസ് യോഗത്തിൽ കർശന നടപടി സ്വീകരിക്കാൻ നിർദേശിച്ചത്.
നേരത്തെ ദിവസേന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന 400വരെ കേസുകളാണുണ്ടായിരുന്നത്. ശരിയായ രീതിയിൽ മാസ്ക്കിടാത്തവർക്കെതിരെ ഉൾപ്പെടെ നടപടി സ്വീകരിച്ചാൽ ഇത്തരം കേസുകളുെട എണ്ണം മൂന്നിരട്ടി വരെയാകുമെന്നാണ് െപാലീസുകാർ തന്നെ പറയുന്നത്. എന്നാല്‍, കേസന്വേഷണത്തിനും ക്രമ സമാധാനപാലനത്തിനുമിടയിലാണ് കോവിഡ് കേസുകള്‍ക്ക് േക്വാട്ട നിശ്ചയിച്ചത്. ഇതിനെതിരായ അമർഷവും സേനയിൽ ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.