Posted On
date_range Updated On
date_range തെരുവുനായ്ക്കള്‍ ആടിനെ കടിച്ചുകൊന്നു
പുളിങ്ങോം: കൂട്ടത്തോടെയെത്തിയ തെരുവുനായ്ക്കൾ ആടിനെ കടിച്ചുകൊന്നു. ചത്ത ആടിന്റെ കുഞ്ഞിനെ കടിച്ചുമുറിവേല്‍പ്പിക്കുകയും ചെയ്തു. പുളിങ്ങോത്തെ എന്‍.എം. അബ്ദുല്ലയുടെ ആടിനെയാണ് തെരുവു നായ്ക്കള്‍ കടിച്ചുകൊന്നത്. രണ്ടുവയസ്സുള്ള ആടാണ് ചത്തത്. തീറ്റയെടുക്കാന്‍ പറമ്പില്‍ കെട്ടിയിരുന്ന സ്ഥലത്താണ് തെരുവുനായ്ക്കള്‍ ആടിനെ ആക്രമിച്ചത്. ടൗണിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് ആടിനെ കെട്ടിയിരുന്നത്. രണ്ടാഴ്ചക്കിടെ
രണ്ടാംതവണയാണ് നായ്ക്കൾ ആടിനെ ആക്രമിച്ച് കൊല്ലുന്ന സംഭവമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.