ആരിഫ്
Posted On
date_range Updated On
date_range കണ്ണൂരിൽ എം.ഡി.എം.എയുമായി യുവാവ് അറസ്‌റ്റിൽ
കണ്ണൂര്‍: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ. മയ്യില്‍ സ്വദേശി സി.എച്ച്. ആരിഫ് (43) നെയാണ് സിറ്റി എസ്.ഐ പി.വി. വിനോദ് കുമാർ അറസ്‌റ്റ് ചെയ്തത്. പാലമാട ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാള്‍ കുടുങ്ങിയത്.
ആയിക്കര ഭാഗത്ത് നിന്ന് സിറ്റി ഭാഗത്തേക്ക് കാറില്‍ വരികയായിരുന്ന കാർ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 3.14 ഗ്രാം എം.ഡി.എം.എയും 2.5 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. എസ്.ഐ ആര്‍.പി അനീഷ്, സി.പി.ഒ സനീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.